തൃഷ നായികയായി എത്തുന്ന ‘ദ റോഡ്’ നാളെ റിലീസിന്; സ്‍നീക്ക് പീക്ക് വീഡിയോ എത്തി

തൃഷ നായികയാകുന്ന പുതിയ ചിത്രമാണ് ദ റോഡ്. ഒക്ടോബര്‍ ആറിനാണ് തൃഷ നായികയാകുന്ന ദ റോഡ് റിലീസാകുക. ഇത് ഒരു പ്രതികാര കഥയുമായുള്ള ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. മണിരത്‍നത്തിന്റെ പൊന്നിയിൻ സെല്‍വന്റെ വിജയത്തിന് ശേഷം നടി തൃഷ നായികയായി എത്തുന്ന പുതിയ ചിത്രമായ ദ റോഡിന്റെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

സംവിധാനം അരുണ്‍ വസീഗരാണ്. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‍കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവും ദ റോഡില്‍ തൃഷയ്‍ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛയാഗ്രാഹണം കെ ജി വെങ്കടേഷാണ്. സാം സി എസ്സാണ് സംഗീതം.

തൃഷ നായികയായി റിലിസിനൊരുങ്ങുന്ന മറ്റൊരു ചിത്രം വിജയ് നായകനാകുന്ന ലിയോയാണ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ വിജയ്‍യുടെ നായികയായി എത്തുന്നത് എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. ലിയോയ്‍ക്ക് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

Top