തമിഴ് ത്രില്ലര്‍ ‘ഗര്‍ജനൈ’യിലെ ട്രെയിലര്‍ പുറത്തിറങ്ങി

മിഴില്‍ തൃഷ നായികയായി എത്തുന്ന ത്രില്ലര്‍ ചിത്രം ‘ഗര്‍ജനൈ’യിലെ ട്രെയിലര്‍ പുറത്തിറങ്ങി. സുന്ദര്‍ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മധു എന്ന കഥാപാത്രമായാണ് തൃഷ എത്തുന്നത്.

ബോളിവുഡില്‍ അനുഷ്‌ക ശര്‍മ്മ നായികയായി പ്രദര്‍ശനത്തിന് എത്തിയ എന്‍എച്ച്10 ആണ് തമിഴകത്തേയ്ക്ക് ഗര്‍ജനൈ എന്ന പേരില്‍ എത്തുന്നത്. വംശി കൃഷ്ണ, അമിത്, മധുമിത, ശ്രീരഞ്ജിനി എന്നിവരാണ് ‘ഗര്‍ജനൈ’യിലെ പ്രധാനതാരങ്ങള്‍.

Top