പ്രൊമോഷന് പങ്കെടുക്കുന്നില്ലെങ്കില്‍ പ്രതിഫലം തിരികെ തരട്ടെ; തൃഷയ്ക്കെതിരെ നിര്‍മാതാവ്

തൃഷയ്ക്കെതിരെ ‘പരമപഥം വിളയാട്ട്’ എന്ന സിനിമയുടെ നിര്‍മാതാവ് രംഗത്ത്. സിനിമാ പ്രമോഷന് പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ വാങ്ങിയ പ്രതിഫലം തൃഷ തിരികെ നല്‍കണമെന്ന് പറഞ്ഞ് നിര്‍മാതാവ് ടി. ശിവയാണ് രംഗത്തെത്തിയിരിക്കുന്നത്.

പേട്ടയ്ക്ക് ശേഷം തൃഷ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പരമപഥം വിളയാട്ട്’. യുവസംവിധായകനായ തിരുജ്ഞാനത്തോടുളള സ്നേഹവും വിശ്വാസവും കൊണ്ടാണ് നായകനില്ലാതെ തൃഷയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ താന്‍ തയ്യാറായത്. എന്നാല്‍ പ്രൊമോഷനുകളില്‍ തൃഷ പങ്കെടുക്കുന്നില്ല. റിലീസ് അടുക്കും തോറും പ്രമോഷന് പങ്കെടുക്കാന്‍ തയ്യാറല്ല എങ്കില്‍ വാങ്ങിയ പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം തിരികെ നല്‍കണമെന്നാണ് നിര്‍മാതാവ് പറയുന്നത്.

നേരത്തെ ഈ കാരണത്താല്‍ നയന്‍താരക്കെതിരേയും നിര്‍മാതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

Top