Trisha debuts in Malayalam cinema with Nivin Pauly

ശ്യാമപ്രസാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അടുത്ത മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.’ഹേ ജൂഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് എന്ന കഥാപാത്രത്തെ നിവിന്‍ പോളി അവതരിപ്പിക്കും. നേരത്തെ ഇവിടെ എന്ന സിനിമയില്‍ നിവിന്‍ പോളിയും ശ്യാമപ്രസാദും ഒന്നിച്ചിരുന്നു.

നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താരം തൃഷയാണ്. തൃഷ നായിയാകുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ജൂഡ്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍കുമാര്‍ ആണ് നിര്‍മാണം.

Top