ഇഷ്ടമുള്ളതെല്ലാം ചേര്‍ത്തൊരുക്കിയ പിറന്നാള്‍ കേക്കുമായി തൃഷ

trisha

തെന്നിന്ത്യന്‍ താരം തൃഷയുടെ 35-ാം പിറന്നാളായിരുന്നു ഇന്നലെ. സമൂഹമാധ്യമങ്ങളില്‍ ആശംസകളറിയിച്ച് ആരാധകരും പിറന്നാള്‍ ആഘോഷമാക്കിയിരുന്നു. ആശംസകളുമായി എത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രാത്രി തൃഷയും ഇന്‍സ്റ്റഗ്രാമില്‍ എത്തി. പിറന്നാള്‍ കേക്കിന്റെ മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തനിക്കേറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ ചേര്‍ത്തൊരുക്കിയ കേക്ക് എന്നാണ് തൃഷ അതിനെ വിശേഷിപ്പിച്ചത്.

ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കാന്‍ കഴിയും താരത്തിനേറ്റവും ഇഷ്ടപ്പെട്ടതെന്തൊക്കെയാണെന്ന്. വളര്‍ത്തു നായ്ക്കളെ തൃഷയ്ക്ക് ഒരുപാട് ഇഷ്ടമാണ്. നായ്ക്കുട്ടികള്‍, റോലെക്‌സ്, സിനിമ ക്യാമറ, നെറ്റ്ഫ്‌ലിക്‌സ്, ഐ ലൗ എന്‍വൈ എന്നിവയാണ് കേക്കില്‍ അലങ്കാരമായി ഉപയോഗിച്ചിരിക്കുന്നത്. ചേക്ലേറ്റ് കാരമല്‍ കേക്കിലാണ് ഇവയെല്ലാം സജ്ജമാക്കിയിരിക്കുന്നത്.

Top