തൃഷ നായികയായി ‘രാങ്കി’,പുതിയ ഗാന വിഡിയോ എത്തി

തൃഷ നായികയായ ചിത്രം ‘രാങ്കി’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ‘രാങ്കി’ സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്’. മലയാളിയായ അനശ്വര രാജനും അഭിനയിക്കുന്ന ചിത്രമായ ‘രാങ്കി’യിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

വിവേക എഴുതിയ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സി സത്യയാണ്. പ്രമുഖ സംവിധായകൻ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്‍ക്കാണ് എം ശരവണൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് ‘രാങ്കി’.

Top