കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ രജനിക്കൊപ്പം തൃഷയും

Trisha Krishnan

കാര്‍ത്തിക് സുബ്ബരാജും രജനീകാന്തും ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. നടി സിമ്രാന്‍ ചിത്രത്തില്‍ രജനീകാന്തിന്റെ നായികയായി എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ നടി തൃഷയും ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.

തന്റെ അഭിനയ ജീവിതത്തില്‍ ആദ്യമായാണ് തൃഷ രജനിക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ധിഖി, ബോബി സിംഹ, സനന്ത് റെഡ്ഡി, മുനിഷ്‌കാന്ത്, മേധ ആകാശ്, ദീപക് രമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സണ്‍ പിക്‌ചേഴ്‌സാണ് തൃഷ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ചിത്രം ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കും.

Top