ഒരിടവേളയ്ക്ക് ശേഷം ത്രില്ലര്‍ ചിത്രവുമായി എം. ശരവണന്‍; നായിക തൃഷ

രിടവേളയ്ക്ക് ശേഷം എങ്കെയും എപ്പോതും എന്ന സിനിമയുടെ സംവിധായകന്‍ എം ശരവണന്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. എം ശരവണന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തില്‍ തൃഷയാണ് നായിക.

എ ആര്‍ മുരുഗദോസിന്റെ കഥയാണ് എം ശരവണന്‍ സിനിമയാക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ തന്നെയാണ്.

മലയാളി താരം അനശ്വര രാജനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സി സത്യ ആണ്.

Top