ബല്‍റാം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു, യുവനേതാവിനെ ചവിട്ടിത്താഴ്ത്തരുത് ; തിരുവഞ്ചൂര്‍

thiruvanchur

തിരുവനന്തപുരം: എകെജിക്കെതിരായ വിടി ബല്‍റാമിന്റെ പരാമര്‍ശനത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുംരംഗത്ത്. വളര്‍ന്നുകൊണ്ടിരിക്കുന്ന യുവ നേതാവിന് ചേര്‍ന്നതല്ല ബല്‍റാം പറഞ്ഞതെന്നും, ബല്‍റാം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

എന്നാല്‍, ഈ അവസരം ഉപയോഗിച്ച് ബല്‍റാമിനെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നതും ശരിയല്ലെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, എകെജിക്കെതിരായി ബല്‍റാം നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞിരുന്നു.

ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ്സ് നിലപാടല്ലെന്നും, ബല്‍റാമുമായി സംസാരിച്ചപ്പോള്‍ വ്യക്തിപരമായ പരാമര്‍ശമെന്നാണ് ബല്‍റാം വിശദീകരിച്ചതെന്നും, എന്നാല്‍ വ്യക്തിപരമായിപ്പോലും അങ്ങനെ പറയാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്നും ഹസന്‍ വ്യക്തമാക്കി.

Top