ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് ഫലം

ദില്ലി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ത്രിപുരയിൽ 60ഉം മറ്റ് രണ്ട് ഇടങ്ങളിൽ 59 മണ്ഡലങ്ങളിലുമാണ് ജനവിധി കാക്കുന്നത്.

ത്രിപുരയിൽ 21 കൗണ്ടിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. മേഘാലയയിൽ 13ഉം നാഗാലാൻഡിൽ 11ഉം കൗണ്ടിംഗ് സ്റ്റേഷനുകളുണ്ട്. കർശനമായ നാഗാലാൻഡിലും ത്രിപുരയിലും ബിജെപിയും മേഘാലയിൽ എൻപിപിയും സർക്കാർ രൂപീകരിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.ത്രിപുരയിൽ 89 ശതമാനവും നാഗാലാൻഡിൽ 84 ശതമാനവും മേഘാലയയിൽ 76 ശതമാനവുമായിരുന്നു പോളിംഗ്.

Top