ത്രിപുരയില്‍ 57 സീറ്റില്‍ സിപിഎം മത്സരിക്കും, ജനവിധി തേടുന്നവരില്‍ ഏഴ് വനിതകളും

cpm

ഗുവാഹത്തി : ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 57 സീറ്റില്‍ സിപിഎം മത്സരിക്കും. സഖ്യ കക്ഷികളായ ഫോര്‍വേര്‍ഡ് ബ്ലോക്ക്, റെവല്യൂഷ്യണറി ഡെമോക്രാറ്റിക് പാര്‍ട്ടി സിപിഐ എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും. ഫെബ്രുവരി 18നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുക. ആകെ 60 അംഗ നിയമസഭയാണ് ത്രിപുരയുടെത്.

12 പുതുമുഖങ്ങളാണ് മത്സരരംഗത്തുള്ളത്. നിലവിലെ മന്ത്രിമാരെല്ലാവരും വീണ്ടും ജനവിധി തേടുന്നുണ്ട്. ഏഴ് വനിതകളും ഇക്കുറി മത്സരരംഗത്തുണ്ട്. 2013 നെ അപേക്ഷിച്ച് രണ്ട് വനിതകളാണ് കൂടുതലായി മത്സരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധാന്‍പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.

Top