ത്രിപുരയില്‍ സിപിഎമ്മിനെ തകര്‍ത്ത് ബിജെപി കേവലഭൂരിപക്ഷം കടന്നു

bjp

അഗര്‍ത്തല: ചരിത്രത്തിലാദ്യമായി ത്രിപുരയില്‍ സിപിഎമ്മിന്‍റെ ചെങ്കോട്ടയെ വിറപ്പിച്ച്‌ ബിജെപി മുന്നേറ്റം. 36 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. 23 സീറ്റുകളില്‍ മാത്രമാണ് സിപിഎം മുന്നിലുള്ളത്.

ത്രിപുരയില്‍ കോണ്‍ഗ്രസ്സ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അറിയിച്ചിരുന്നു. ഫലം പൂര്‍ണമായും പുറത്തുവന്ന ശേഷം പ്രതികരിക്കാമെന്ന് മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദാ കാരാട്ടും വ്യക്തമാക്കിയിട്ടുണ്ട്‌.

എന്നാല്‍ ധന്‍പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന മണിക് സര്‍ക്കാര്‍ ഏറെ പിന്നിലാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബിജെപി മികച്ച പ്രകടനമാണ് ത്രിപുരയില്‍ കാഴ്ച വെയ്ക്കുന്നത്.

Top