ത്രിപുരയില്‍ സംഭവിച്ചതു പോലെ കേരളത്തില്‍ സംഭവിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

vellappally-nateshan

കൊച്ചി: ത്രിപുരയില്‍ സംഭവിച്ചതു പോലെ കേരളത്തില്‍ സംഭവിക്കുവാന്‍ സാധ്യതയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരഞ്ഞെടുപ്പ് ജയിപ്പിക്കാനുള്ള കഴിവില്ലെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്നത് ശക്തമായ മത്സരമാണെന്നും, എസ്എന്‍ഡിപിയുടെ നിലപാട് ഇപ്പോള്‍ പറയാനായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൂടാതെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും, അന്വേഷണസംഘം ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും, എന്നാല്‍ പച്ചക്കള്ളം പ്രചരിപ്പിച്ച് ചിലര്‍ തന്നെ വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top