ത്രിപുരയില്‍ വോട്ടെടുപ്പ് അവസാനിച്ചു ; നാലു മണി വരെ 74 ശതമാനം പോളിങ്

Tripura vote

അഗർത്തല : ബി ജെ പി-സി പി എം മത്സരത്തെ തുടര്‍ന്ന് ദേശീയശ്രദ്ധ ആകര്‍ഷിച്ച ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. നാലു മണി വരെ 74 ശതമാനം പോളിങ് രേഖപ്പെടുത്തി. സുരക്ഷാകാരണങ്ങളാല്‍ പോളിംഗ് സമയം കുറച്ചിരുന്നു.

ആകെ 307 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 60 നിയമസഭാ സീറ്റുകളില്‍ 59 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അവശേഷിക്കുന്ന ഒരിടത്തെ തിരഞ്ഞെടുപ്പ് മാര്‍ച്ച് 12 നാണ് നടത്തുക.

പതിവില്‍ നിന്ന് വ്യത്യസ്തമായി കടുത്ത മത്സരമാണ് ത്രിപുരയില്‍ ഇത്തവണ. ഭരണകക്ഷിയായ സിപിഎമ്മിനെതിരെ ബിജെപി ഐപിഎഫ്ടി സഖ്യം സര്‍വസന്നാഹവും ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. നതാക്കള്‍ കൂട്ടതോടെ ബിജെപിയിലേക്ക് മാറിയതോടെ പ്രചാരണ രംഗത്ത് ഇത്തവണ കോണ്‍ഗ്രസ് സജീവമായിരുന്നില്ല.

2013 ലെ തിരഞ്ഞെടുപ്പില്‍ 92 ശതമാനവും 2008 ല്‍ 91 ശതമാനവും വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാനത്തെ 3174 പോളിങ് കേന്ദ്രങ്ങളിലും വി വി പാറ്റ് ഘടിപ്പിച്ച സ്‌പെഷലി മോഡിഫൈഡ് ഇലക്ട്രോണിക് യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.

Top