ത്രിപുരയില്‍ കോവിഡ് രോഗിയായ യുവാവ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കി

അഗര്‍ത്തല: ത്രിപുരയില്‍ കോവിഡ് രോഗിയായ യുവാവ് ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയാണ് ജീവനൊടുക്കിയത്. സൗത്ത് ത്രിപുരയിലെ മുഹുരിപുര്‍ സ്വദേശിയായ 31 വയസുകാരനാണ് മരിച്ചത്.

ശനിയാഴ്ച ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

Top