ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്റെ വാഹനം അടിച്ചുതകര്‍ത്തു

അഗര്‍ത്തല: ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിശ്വാസ് സഞ്ചരിച്ച വാഹനം തകര്‍ത്തു. ആക്രമണത്തില്‍ പരുക്കേറ്റ പിജുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

പാര്‍ട്ടി മീറ്റിംഗില്‍ പങ്കെടുക്കുന്നതിനായി ബിശാല്‍ഗഡിലേക്ക് പോകുംവഴിയാണ് ആക്രമികള്‍ വാഹനം തടഞ്ഞ് ആക്രമിച്ചത്. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് അക്രമികള്‍ അടിച്ചു തകര്‍ത്തു. കാറില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പിജുഷ് പൊലീസില്‍ പരാതി നല്‍കി.

Top