ത്രിപുര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജി വെച്ചു, തൃണമൂലിലേക്കെന്ന് സൂചന

ഗുവാഹത്തി: ത്രിപുര കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് രാജിവച്ചു. പാര്‍ട്ടി സംസ്ഥാന ഘടകം മേധാവി സ്ഥാനവും രാജിവച്ചു. രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശമില്ലെന്നും പിജുഷ് അറിയിച്ചു. അതേസമയം ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

‘ഞാന്‍ ടിപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ തന്ന സഹകരണത്തിന് എല്ലാ കോണ്‍ഗ്രസ് നേതാക്കളോടും ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു. ഇന്ന് ഞാന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തില്‍നിന്നും വിരമിക്കുന്നു. സോണിയ ഗാന്ധിക്ക് എന്റെ ആത്മാര്‍ഥമായ നന്ദി’ അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒരാഴ്ചയ്ക്കിടെ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രമുഖ നേതാവാണ് പാര്‍ട്ടി വിടുന്നത്. മഹിളാ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സുഷ്മിത ദേബ് ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു.

Top