ത്രിപുരയില്‍ അഴിമതിക്കെതിരെ ബിപ്ലവ്‌ദേവ് നടപടി തുടങ്ങി; സസ്‌പെന്‍ഡ് ചെയ്തത് നാലു ഉദ്യോഗസ്ഥരെ

biplab

ന്യൂഡല്‍ഹി: ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലവ് ദേവ് അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി തുടങ്ങി. വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുക അട്ടിമറിച്ച ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്താണ് ആദ്യ നടപടിക്ക് തുടക്കമിട്ടത്. ബിപ്ലവ്‌ദേവ് നേരിട്ട് സന്ദര്‍ശനം നടത്തിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ അഴിമതി ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്നായിരുന്നു നടപടി.

റോഡ് അറ്റകുറ്റപ്പണികള്‍ക്കും പുതിയ റോഡ് നിര്‍മ്മാണത്തിനും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ബില്‍ എഴുതി കൈപ്പറ്റിയിരുന്നെങ്കിലും പദ്ധതികള്‍ ഇതുവരെ പ്രാവര്‍ത്തികമാക്കിയിരുന്നില്ല. വികസന പദ്ധതികള്‍ വിലയിരുത്തുന്നതിന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഗ്രാമങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു.

റോഡുകളുടെ പരിതാപകരമായ അവസ്ഥയും അംഗന്‍വാടികളിലെ അടുക്കളയിലെയും ശുചിമുറികളിലെയും വൃത്തിഹീനമായ അന്തരീക്ഷവും നേരിട്ട് മനസിലാക്കിയ അദ്ദേഹം ബ്ലോക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ഉള്‍പ്പടെ മൂന്ന് പേരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ തുക കൈപ്പറ്റിയിരുന്നു. ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാലെ സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളില്‍ എത്തുകയുള്ളൂവെന്ന് മുഖ്യമന്ത്രി സന്ദര്‍ശന വേളയില്‍ വ്യക്തമാക്കി. വടക്കന്‍ ത്രിപുരയിലെ ജില്ലകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് ബിപ്ലബ് കുമാര്‍ ദേബ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

Top