ത്രിപുരയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരുക്ക്

accident

അഗര്‍ത്തല: ത്രിപുരയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രിപുരയിലെ ധാലിയില്‍ ഗണ്ടചന്ദ്ര അമര്‍പുര്‍ റോഡില്‍വെച്ചായിരുന്നു അപകടം നടന്നത്. പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തിയത്.

പരുക്കേറ്റവരെ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് സന്ദര്‍ശിക്കുകയും അപകടത്തില്‍ പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top