തൃപ്പൂണിത്തുറ യോഗ കേന്ദ്രം, മനോജ് ഗുരുജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണനയില്‍

court

കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്റര്‍ ഡയറക്ടര്‍ മനോജ് ഗുരുജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കേസിലെ ഒന്‍പത് പ്രതികളെ തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

യോഗാ കേന്ദ്രത്തില്‍ നേരിട്ട ക്രൂരത ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് മനോജ് ഗുരുജി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് ഉദയംപേരൂര്‍ പൊലീസ് കേസെടുത്തിരുന്നത്. കേസിലെ ഒന്നാംപ്രതിയായ മനോജിന്റെ അറസ്റ്റ് ഒരാഴ്ചത്തേക്ക് നേരത്തെ സെഷന്‍സ് കോടതി തടഞ്ഞിരുന്നു.

അറസ്റ്റ് തടയണം എന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. അറസ്റ്റ് തടഞ്ഞതിന്റെ കാലവധി പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജിയിലെ വിശദമായ വാദം കേള്‍ക്കല്‍ ഇന്ന് ആരംഭിക്കുന്നത്.

സ്ഥാപന നടത്തിപ്പുകാരനായ മനോജിന്റെ ബന്ധു പെരുമ്പാവൂര്‍ സ്വദേശി മനു, സെന്ററിലെ ജീവനക്കാരായ സുജിത്, കര്‍ണാടക സ്വദേശിനി സ്മിത ഭട്ട്, കണ്ണൂര്‍ സ്വദേശിനി ലക്ഷ്മി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനക്ക് എത്തും. കേസില്‍ ഒരാളെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.

Top