തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് കെ ബാബുവിന് തിരിച്ചടി; കേസ് തുടരാമെന്ന് സുപ്രിംകോടതി

ദില്ലി:തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് കെ ബാബുവിന് തിരിച്ചടി.തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന് ആരോപിച്ച് എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തില്ല. തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പില്‍ 992 വോട്ടുകള്‍ക്കാണ് കെ ബാബു വിജയിച്ചത്.

കേസ് ഹൈക്കോടതിയില്‍ തുടരാമെന്ന് സുപ്രിംകോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ അനുവദിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. ബാബുവാണ് സുപ്രിംകോടതിയെ സമീപിച്ചത്. ബാബുവിനെ ഹര്‍ജി തള്ളിയ കോടതി കേസ് തുടരാന്‍ അനുമതി നല്‍കി.കെ. ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചുവെന്ന് ആരോപിച്ചാണ് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ് വിതരണം ചെയ്തെന്ന ആരോപണങ്ങളടക്കം എം. സ്വരാജ് ഉയര്‍ത്തിയിരുന്നു.

Top