വിശ്വാസികളുടെ പ്രതിഷേധത്തെ വെല്ലുവിളിക്കുന്നു; തൃപ്തി ദേശായിയ്‌ക്കെതിരെ ശ്രീധരന്‍ പിള്ള

sreedharanpilla

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി തൃപ്തി ദേശായി എത്തിയത് വിശ്വാസികളുടെ പ്രതിഷേധത്തെ വെല്ലുവിളിച്ചു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. തൃപ്തിയെ തിരിച്ചയയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് നടക്കുന്നത് ഭക്തരുടെ പ്രതിഷേധമാണെന്നും ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും പല കേസുകളിലെയും പ്രതിയാണ് തൃപ്തി ദേശായിയെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

അതേസമയം, ശബരിമല ദര്‍ശനത്തിനെത്തിയ തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ തൃപ്തി ദേശായിയും കൂട്ടാളികളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ തേടിയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇക്കാര്യം നിയമ വിദഗ്ധരുമായി അവര്‍ ചര്‍ച്ച ചെയ്തു വരികയാണ്.

Top