മുത്തലാഖ് നിരോധനത്തിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് അമിത് ഷാ

ന്യൂഡല്‍ഹി : മുത്തലാഖ് നിരോധനത്തിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഇതിലൂടെ നീതി കിട്ടിയെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ.

മുത്തലാഖ് വിഷയത്തില്‍ പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു. മുത്തലാഖ് നിരോധനത്തെ എതിര്‍ക്കുന്നവര്‍ പോലും മനസ്സുകൊണ്ട് നിയമത്തിന് അനുകൂലമാണെന്നും അമിത് ഷാ പറഞ്ഞു.

പുരാതനകാലത്തെ അനാചാരം അവസാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുന്നു എന്നാണ് മുത്തലാഖ് നിരോധനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുന്നു. ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.

Top