മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമാണെന്ന് മുസ്ലീം വ്യക്തിനിയമന ബോര്‍ഡ്‌

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാ പരമായ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്.

മുത്തലാഖ് നിയമപരമാണെന്നും 1400 വര്‍ഷമായി മുസ്ലീം സമുദായം തുടരുന്ന വിവാഹമോചന രീതിയാണെന്നും മുസ്ലീം വ്യക്തിനിയമന ബോര്‍ഡ് വ്യക്തമാക്കി.

മുത്തലാഖ് ഇസ്ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍പ്പെട്ടത് ആണോയെന്നും നിയമപ്രകാരം നടപ്പാക്കാവുന്ന മൗലികാവകാശത്തിന്റെ ഭാഗമാണോയെന്നും പരിശോധിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Top