മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ ; അവതരണത്തെ പ്രതിപക്ഷം തടഞ്ഞു

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ ലോക്സഭയില്‍. ബില്‍ അവതരണത്തെ പ്രതിപക്ഷം തടഞ്ഞു. മുത്തലാഖ് ബില്‍ സുപ്രീം കോടതി വിധിക്ക് അനുസൃതമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

2019ലെ മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമാണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി പറഞ്ഞിരുന്നു. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ഓര്‍ഡിനന്‍സ്. നേരത്തെ മുത്തലാഖ് നിരോധന ബില്‍ ലോക്സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭ അംഗീകരിച്ചിരുന്നില്ല.

ജനതാദള്‍ യുണൈറ്റഡ്, അണ്ണാ ഡിഎംകെ, ബിജു ജനതാഗള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയത്.

Top