മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷാവശ്യം സ്പീക്കര്‍ തള്ളി

Loksabha

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷാവശ്യം സ്പീക്കര്‍ തള്ളി. ബില്‍ ഏതെങ്കിലും സമൂഹത്തിനോ മതത്തിനോ എതിരല്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ബില്ലിനെ എതിര്‍ത്ത് എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും സിവില്‍ നിയമം ക്രിമിനലൈസ് ചെയ്യുന്നതിനോട് ഒട്ടും യോജിക്കാനാകില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

മുത്തലാഖില്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടില്ല. ബില്ലിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്.

മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിന് രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്താലും ബില്ലിനെ കോണ്‍ഗ്രസ് ഇന്നത്തെ നിലയ്ക്ക് പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. സഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാല്‍ അവധിക്കാലത്ത് അംഗങ്ങള്‍ സഭയില്‍ വരാതിരുന്നാല്‍ ബിജെപിക്ക് അത് തിരിച്ചടിയാവും.

Top