സംസ്ഥാനത്ത് നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന നാലു ജില്ലകളില്‍ കേരള സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത്.

തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗം. മൂന്ന് ഘട്ടങ്ങളായാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പിലാക്കുക. തീവ്ര രോഗബാധിത മേഖലയില്‍ ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുകയെന്നതാണ് ആദ്യത്തെ ഘട്ടം. രണ്ടാമത്തെ ഘട്ടം രോഗബാധിതരുടെ സമ്പര്‍ക്കം കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതാണ്. മൂന്നാമതായി രോഗം ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും.കമ്മ്യൂണിറ്റി വ്യാപനം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയില്‍ ശക്തമായ പരിശോധകള്‍ ഏര്‍പ്പെടുത്തും. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരിക്കും പരിശോധനകള്‍ നടത്തുന്നത്. പല വഴിയിലൂടെ ഒരു പ്രദേശത്ത് എത്താന്‍ സാധിക്കുന്ന വഴികള്‍ എല്ലാം അടച്ചിടും ഇവയെല്ലാമാണ് നിയന്ത്രണങ്ങള്‍.

വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല.ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സാധിക്കില്ല.വിമാനത്താവളത്തിലേക്കും റെയില്‍വേ സ്‌റ്റേഷനിലേക്കും ടാക്‌സികള്‍ ക്രമീകരിക്കാന്‍ അനുവദിക്കും. എടിഎമ്മും അവശ്യ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും സാധിക്കും.ഡാറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കും.മൊബൈല്‍ സേവന കടകള്‍ തുറക്കും.ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും പ്രവര്‍ത്തിക്കും.ചരക്ക് വാഹനങ്ങള്‍ക്ക് അനുമതി നല്‍കും. ഇവയെല്ലാമാണ് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍.

Top