ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണം. രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തൊട്ടടുത്തുള്ള മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ ഇന്നലെ മാത്രം 28 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നത്.

ശനിയാഴ്ച മുതല്‍ രണ്ടിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല. തൃശൂര്‍ മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും.

തൃശൂരില്‍ വ്യാഴാഴ്ച 83 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1024 ആയി ഉയര്‍ന്നിരുന്നു.

Top