ട്രിപ്പിള്‍ ക്യാമറയുമായ് എല്‍ജിയുടെ വി40 തിന്‍ ക്യു; ജനുവരി 20 മുതല്‍ ഇന്ത്യന്‍ വിപണിയില്‍

എല്‍ജിയുടെ വി സീരീസ് ശ്രേണിയിലെ ട്രിപ്പിള്‍ ക്യാമറ ഫോണ്‍ വിപണിയില്‍. വി40 തിന്‍ ക്യു മൊബൈലിനെയാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ആഗോളവിപണിയില്‍ അവതരിപ്പിച്ച് നാലുമാസങ്ങള്‍ക്ക് ശേഷമാണ് വി40 തിന്‍ ക്യു ഇന്ത്യയിലെത്തുന്നത്. ആമസോണ്‍ ഇന്ത്യയുടെ റീട്ടെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ഞായറാഴ്ച്ച മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും.

16 എം പി സൂപ്പര്‍ വൈഡ് ആങ്കിള്‍ ലെന്‍സ്, 12 എം പി ടെലി ഫോട്ടോ ലെന്‍സ്, 12 എം പി പ്രൈമറി ലെന്‍സ് എന്നിവയാണ് വി40 ട്രിപ്പിള്‍ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. 6.1 ഇഞ്ച് ഓഎല്‍ഇഡി സ്‌ക്രീനാണ് തിന്‍ ക്യുവിന്റേത്. ഡസ്റ്റ് ആന്‍ഡ് വാട്ടര്‍പ്രൂഫ് ടെക്‌നോളജിയും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു.

രാജ്യാന്തര മാര്‍ക്കറ്റില്‍ നാലുനിറങ്ങളില്‍ ലഭ്യമായ ഫോണ്‍ ഇന്ത്യയിലെത്തുമ്പോള്‍ മൂന്നുനിറങ്ങളില്‍ മാത്രമേ ലഭിക്കൂ. എച്ച് ഡി എഫ് സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ പത്തുശതമാനം വിലക്കുറവ് ലഭിക്കുമെന്ന് ആമസോണ്‍ അറിയിച്ചിട്ടുണ്ട്. പുതിയ മോഡലിന്റെ വില എത്രയായിരിക്കുമെന്ന് എല്‍ജി വെളിപ്പെടുത്തിയിട്ടില്ല.

Top