തൃണമൂല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി മന്ത്രിസഭയില്‍ 43 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയുടെ പട്ടിക ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. 17 പേര്‍ പുതുമുഖങ്ങളാണ്.

പാര്‍ട്ടി നേതാക്കളായ അരൂപ് ബിശ്വാസ്, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, അരൂപ് റോയ്, ഉജ്വല്‍ ബിശ്വാസ് എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 43 പേരില്‍ 24 പേര്‍ ക്യാബിനറ്റ് മന്ത്രിമാരായിരിക്കും. 17 പേര്‍ പുതുമുഖങ്ങളാണ്. സുബ്രതാ സഹ, ഹുമയൂണ്‍ കബിര്‍, ചന്ദ്രിമ ഭട്ടാചാര്യ എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് സ്വതന്ത്ര ചുമതലയാണ്. മെയ് 5ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ടിഎംസി നേതാവ് ബിമാന്‍ ബാനര്‍ജി പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കറായി ചൊവ്വാഴ്ച തെരഞ്ഞെടുക്കപ്പെട്ടു.

Top