ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്; സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണ: ബിജെപി

കൊല്‍ക്കത്ത: ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ടായിരുന്നതായി ബിജെപി . 108 മുനിസിപ്പാലിറ്റികളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒന്നില്‍പ്പോലും ബിജെപിക്ക് ജയിക്കാനാകാത്തത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും രഹസ്യധാരണയുണ്ടാക്കിയതുകൊണ്ടാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ ആരോപിച്ചു.

ബംഗാളില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. മുനിസിപ്പല്‍ ബോഡിയിലെ 10 വാര്‍ഡുകളില്‍ തൃണമൂല്‍ ഏഴ് സീറ്റില്‍ ജയിച്ചപ്പോള്‍ സിപിഎം മൂന്നെണ്ണം വിജയിച്ചെന്ന് മജുംദാര്‍ ആരോപണത്തിന് തെളിവായി ചൂണ്ടിക്കാട്ടി.

 

Top