തൃണമൂൽ കോൺഗ്രസ് ഇന്ന് ബംഗാളിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് പശ്ചിമ ബംഗാളില്‍ ഉടനീളം ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ വ്യാപക പ്രതിഷേധം നടത്തും. വടക്കന്‍ കൊല്‍ക്കത്തയിലെ പ്രതിഷേധ പരിപാടിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കുക.

ചിരിയയില്‍ നിന്നും ശ്യാം ബസാറിലേക്ക് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ എന്‍.ആര്‍.സി നടപ്പിലാക്കും എന്നാണ് ബി.ജെ.പി നിലപാട്.

Top