ബിജെപിക്കെതിരെ പരസ്യ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്‌ എംപി നുസ്രത്ത് ജഹാൻ

കൊൽക്കത്ത : ബിജെപി കൊറോണ വൈറസിനേക്കാളും അപകടകാരിയാണെന്ന തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്റെ പരാമർശം വിവാദത്തിൽ. നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവയ്ക്കണം. കാരണം നിങ്ങൾക്ക് ചുറ്റുമുള്ള ചിലർ കൊറോണയേക്കാളും അപകടകാരികളാണ്. എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങൾക്ക് അറിയാമോ, അത് ബിജെപിയാണ്. കാരണം അവര്‍ക്ക് നമ്മുടെ സംസ്കാരമെന്താണെന്ന് അറിയില്ല. മനുഷ്യത്വം അവർക്ക് മനസിലാകില്ല.

നമ്മുടെ കഷ്ടപ്പാടിന്റെ മഹത്വം അവർക്ക് മനസിലാക്കില്ല. ബിസിനസ് മാത്രമാണ് അവർക്ക് അറിയാവുന്നത്, അവരുടെ കയ്യിൽ ഒരുപാട് പണമുണ്ട്. അതെല്ലായിടത്തും പടർത്തുകയാണവർ. മതത്തിന്റെ പേരില്‍ ജനങ്ങളെ പരസ്പരം ഏറ്റുമുട്ടിച്ച് കലാപമുണ്ടാക്കുകയാണവരെന്നും നുസ്രത്ത് ജഹാൻ ബാഷിർഹത് മണ്ഡലത്തിൽ നടന്ന പരിപാടിയിൽ പറഞ്ഞു. നുസ്രത്തിന്റെ പരാമർശത്തിനു പിന്നാലെ ബിജെപിയുടെ സമൂഹമാധ്യമ തലവനും ബംഗാൾ തിരഞ്ഞെടുപ്പ് കോ–കൺവീനറുമായ അമിത് മാളവ്യ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രംഗത്തെത്തി. പ്രീണനരാഷ്ട്രീയമാണ് അവർ നടത്തുന്നതെന്ന് മാളവ്യ ആരോപിച്ചു.

Top