IIT-BHU കൂട്ടബലാത്സംഗം; പ്രതികള്‍ക്കെതിരെ ബുള്‍ഡോസര്‍ നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്? മഹുവ മൊയിത്ര

ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്ര. വാരണാസിയിലെ ഐഐടി ബനാറസ് ഹിന്ദു സര്‍വകലാശാല വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ക്കെതിരെ ബുള്‍ഡോസര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മഹുവ ചോദിച്ചു.

2013 നവംബര്‍ ഒന്നിനാണ് ഐ.ഐ.ടി-ബി.എച്ച് യുവിലെ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്യാമ്പസിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ബിജെപി ഐടി സെല്ലിലെ അംഗങ്ങളാണെന്നാണ് സൂചന.

ഇതോടെയാണ് യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയത്. ‘ബിജെപി ട്രോളന്‍ സേന’ അഥവാ ‘ഐടി സെല്‍’ വാനര്‍മാര്‍ ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തത് കഴിഞ്ഞ് നവംബര്‍ 2 മുതല്‍ ‘അജയ് ബിഷ്ത്’ അഥവാ യോഗാദിത്യനാഥ് എന്ത് ചെയ്യുകയായിരുന്നു? പ്രതികള്‍ക്കെതിരെ ബുള്‍ഡോസര്‍ നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണ്? മഹുവ ട്വീറ്റ് ചെയ്തു.

Top