അ​ഗ്നിപഥിനെതിരെ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി തൃണമൂൽ കോൺ​ഗ്രസ്

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകം മുൻനിർത്തി അ​ഗ്നിപഥ് പദ്ധതിക്കെതിരെ മുന്നറിയിപ്പ് നൽകി തൃണമൂൽ കോൺ​ഗ്രസ്. ഷിൻസോ ആബെയെ കൊലപ്പെടുത്തിയത് ഷോർട്ട് സർവീസ് മുൻ സൈനികനാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അഗ്നിപഥ് പദ്ധതിക്കെതിരെ കേന്ദ്ര സർക്കാരിന് തൃണമൂൽ കോൺഗ്രസ് മുന്നറിയിപ്പ് നൽകിയത്. പ്രതിരോധ മേഖയിൽ താൽക്കാലികമായി കുറച്ച് കാലത്തേക്ക് സൈനികരെ തെരഞ്ഞെടുക്കുന്നതിന്റെ അപകട സാധ്യതകളെയാണ് കൊലപാതകം അടിവരയിടുന്നതെന്ന് പാർട്ടി മുഖപത്രം അവകാശപ്പെട്ടു. അതേസമയം, തൃണമൂലിന്റെ മുന്നറിയിപ്പ് ബിജെപി തള്ളി. ഇത്തരമൊരു സംഭവത്തിൽ ഒരു ഇന്ത്യൻ മുൻ സൈനികരും ഉൾപ്പെട്ടിട്ടില്ലെന്ന് ബിജെപി പറഞ്ഞു. വിമുക്തഭടന്റെ കൈകൊണ്ടുള്ള ആബെയുടെ മരണം അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ ഭയത്തെ സാധൂകരിക്കുകയാണ് ചെയ്തതെന്ന് തൃണമൂൽ കോൺ​ഗ്രസിന്റെ മുഖപത്രമായ ‘ജാഗോ ബംഗ്ലാ’ ലേഖനത്തിൽ പറഞ്ഞു.

Top