ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് വെടിയേറ്റു

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് വെടിയേറ്റു. നോര്‍ത്ത് ബരാക്പുര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള കൗണ്‍സിലര്‍ ചമ്പ ദാസിനാണ് ശനിയാഴ്ച രാത്രി കാലിനു വെടിയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മറ്റൊരു തൃണമൂല്‍ നേതാവ് അശ്വനി മന്നയെ ശനിയാഴ്ച രാവിലെ സൗത്ത് 24 പര്‍ഗാനാസില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എസ്യുസിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് തൃണമൂല്‍ ആരോപിച്ചു.

ഒരു എസ്യുസിഐ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമാദ്യം സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ അമീര്‍ അലി ഖാനെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.

Top