ബംഗാളിൽ തൃണമൂൽ – ബിജെപി പോര് കടുക്കുന്നു

ബംഗാൾ ; പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്‌പോര്. അമിത് ഷായെ ‘ഡില്ലി ലഡു’ എന്ന് വിളിച്ച മമത ബാനര്‍ജിയുടെ പരമാര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. പശ്ചിമ ബംഗാളില്‍ ഭരണം ലഭിക്കുന്നത് വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയരക്ഷയ്ക്ക് മുളവടികള്‍ കൈയില്‍ കരുതണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദുലിപ് ഘോഷ് പ്രവര്‍ത്തകരോട് പറഞ്ഞു.

ശക്തമായ ആക്ഷേപങ്ങളാണ് ബിജെപി നേത്യത്വത്തിനെതിരെ മമത ബാനര്‍ജി ഉന്നയിക്കുന്നത്. മമതാ ബാനര്‍ജിക്ക് സമനില തെറ്റിയത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്നാണ് പശ്ചിമ ബംഗാള്‍ ബിജെപി ഘടകത്തിന്റെ മറുപടി. ബംഗാളില്‍ ആക്രമിക്കുന്നവര്‍ക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്താനും പ്രവര്‍ത്തകരോട് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു.

Top