യുവതിയെ അപമാനിക്കാന്‍ ശ്രമം; അഭിഭാഷകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് അഭിഭാഷകനായ അശോക് ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന അശോക് കാറില്‍ വെച്ച് യുവതിയെ മര്‍ദ്ദിച്ചെന്നാണ് കേസ്.

മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകനാണ് അറസ്റ്റിലായ അഭിഭാഷകന്‍ . വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

 

Top