വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. പാനൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വി.പി വിനോദിനെയാണ് പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ടെക്സ്റ്റ് ബുക്ക് വാങ്ങാന്‍ കുട്ടിയുടെ അമ്മയെ സ്‌കൂളില്‍ വിളിച്ചു വരുത്തിയ ശേഷമായിരുന്നു പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഇയാളെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top