സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; നാട്ടകം സുരേഷിനെതിരെ കേസ്

കോ​ട്ട​യം: സി​പി​എ​മ്മി​ന്‍റെ കൊ​ടി​തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കോ​ട്ട​യം ഡി​സി​സി അ​ധ്യ​ക്ഷ​ൻ നാ​ട്ട​കം സു​രേ​ഷി​നെ​തി​രെ കേ​സ്. സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൊ​ടി​തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചു​വെ​ന്ന പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ങ്ങ​വ​നം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

മൂ​ലേ​ടം ദി​വാ​ൻ ക​വ​ല​യി​ൽ സ്ഥാ​പി​ച്ച കൊ​ടി തോ​ര​ണ​ങ്ങ​ൾ ആ​ണ് ന​ശി​പ്പി​ച്ച​ത്. കേ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ മ​റി​യ​പ്പ​ള്ളി​യെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, ദി​വാ​ൻ ക​വ​ല​യി​ലെ ഇ​ന്ദി​രാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച കൊ​ടി തോ​ര​ണ​ങ്ങ​ൾ എ​ടു​ത്ത് മാ​റ്റു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് നാ​ട്ട​കം സു​രേ​ഷ് പ്ര​തി​ക​രി​ച്ചു.

Top