തൃച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ എക്പ്രസ്സിന് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി

തിരുവനന്തപുരം: തൃച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ എക്പ്രസ്സ് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി.തിരുച്ചിറപ്പള്ളിയില്‍ നിന്നു ഷാര്‍ജിയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.സാങ്കേതിക കാരണങ്ങളാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് 50മിനിറ്റിനുള്ളിലാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ വിധ മുന്‍കരുതലുകളും വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.

 

 

Top