കളഞ്ഞുകിട്ടിയ തുക പൊലീസിൽ ഏൽപിച്ചു മാതൃകയായ മലയാളിക്ക് ആദരം

അബുദാബി: കളഞ്ഞുകിട്ടിയ പണം പൊലീസിൽ ഏൽപിച്ചു സത്യസന്ധത കാട്ടിയ മലയാളി യുവാവിന് അബുദാബി പൊലീസിന്റെ ആദരം. കോഴിക്കോട് കുറ്റ്യാടി സ്വദേശി, അബുദാബി യാസ് ഐലൻഡ് അഡ്നോക് പെട്രോൾ സ്റ്റേഷൻ അസിസ്റ്റന്റ് മാനേജർ അബ്ദുൽ ഹക്കീമാണ് മറുനാട്ടിൽ മലയാളികൾക്കു അഭിമാനമായത്.

സുരക്ഷാ ക്യാമറ ഇല്ലാത്ത സ്ഥലത്തുനിന്ന് പണം കളഞ്ഞു കിട്ടിയ വിവരം മറ്റാരും അറിഞ്ഞിട്ടുമില്ല. എങ്കിലും ഉടമയെ കണ്ടെത്തി തുക നൽകാൻ ഹക്കീം തീരുമാനിക്കുകയായിരുന്നു. ശേഷം യഥാർഥ ഉടമയെ കണ്ടെത്തി പൊലീസ് തുക കൈമാറിയിരുന്നു.

 

Top