സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ താരങ്ങള്‍

മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ചലച്ചിത്ര താരങ്ങള്‍ രംഗത്ത്. ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളാണ് സമൂഹമാധ്യമത്തിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഭാരതത്തിന്റെ ഉരുക്കു വനിതയ്ക്ക് ആദരാഞ്ജലികള്‍ എന്നാണ് സാമൂഹ്യമാധ്യമത്തില്‍ സുരേഷ് ഗോപി എഴുതിയിരിക്കുന്നത്. അതേസമയം സുഷമാജിക്ക് പ്രാര്‍ഥനകള്‍. നമ്മുടെ കാലത്തെ കരുത്തുറ്റ നേതാവ്. സ്ത്രീശാക്തീകരണത്തിന്റെ മാതൃക. ജനങ്ങളെ പ്രചോദിപ്പിച്ച രാഷ്ട്രീയനേതാവ് എന്നും മോഹന്‍ലാല്‍ എഴുതിയിരിക്കുന്നു.

സുഷമ സ്വരാജിന്റെ അകാലവിയോഗത്തില്‍ ദു:ഖമെന്നും ഇന്ത്യക്ക് വലിയൊരു നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് ‘മിസ്’ ചെയ്യുമെന്നും നിവിന്‍ പോളി പറയുന്നു. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായയായ നേതാവിന് വിട എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സുഷമ സ്വരാജ് അന്തരിച്ചത്.

Top