വീരമൃത്യുവരിച്ച 20 സൈനികരോടുള്ള ആദരം; ദേശീയ യുദ്ധസ്മാരകത്തില്‍ പേരുകള്‍ ആലേഖനം ചെയ്യും

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച 20 സൈനികരോടുള്ള ആദര സുചകമായി സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ആലേഖനം ചെയ്യും. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ ആലേഖനം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 15 ന് രാത്രി ഗാല്‍വാന്‍ താഴ്വരയില്‍ വച്ച് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ കേണല്‍ സന്തോഷ് ബാബു അടക്കമുള്ള 20 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന ചൈനീസ് പ്രകോപനത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിര്‍ത്തിയില്‍ സൈനികതല ചര്‍ച്ചകളും ഡല്‍ഹിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും പുരോഗമിക്കവെ മരണസംഖ്യ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top