മധുവിന്റെ മരണം ; ഗിരിവര്‍ഗമന്ത്രാലയം കേന്ദ്ര സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടി

madhu murder

പാലക്കാട് : ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ കേന്ദ്ര ഗിരിവര്‍ഗമന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ക്രൂര പീഡനം നാട്ടുകാര്‍ നോക്കി നില്‍ക്കെയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു

മധുവിന് നേരെ നടന്ന ആക്രമണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക രംഗത്തെത്തിയിരുന്നു. മധുവിനെ കാണിച്ചുകൊടുത്തത് വനംവകുപ്പു ഉദ്യോഗസ്ഥരാണെന്നും അവരുടെ അകമ്പടിയോടെ നാലു കിലോമീറ്ററോളം നടത്തിച്ചാണ് മധുവിനെ കാട്ടില്‍ നിന്നും കൊണ്ടു വന്നതെന്നുമാണ് സഹോദരി പറയുന്നത്.

Top