ആദിവാസി യുവാവിന്റെ മരണം; പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ അഗളിയിലെത്തി

madhu murder

പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ മരണത്തെ തുടര്‍ന്നു പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. മാവോജി അഗളിയിലെത്തി.

മധുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മാവോജി അഗളിലെത്തിയത്. മധുവിന്റെ കുടുംബത്തിന്റെയും, നാട്ടുകാരുടെയും പരാതികള്‍ അന്വേഷിക്കുമെന്നും മാവോജി അറിയിച്ചു.

പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ സംഭവത്തില്‍ കേസെടുത്തുവെന്നും ഐജിയോടും, സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നേരായ മാര്‍ഗത്തില്‍ കൊണ്ടുപോവുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്നും മാവോജി കൂട്ടിച്ചേര്‍ത്തു.

Top