ആദിവാസി യുവാവിന്‍റെ മൃതദേഹം ആറ്റിൽ: സംഭവത്തിൽ ദുരൂഹത

കൊല്ലം:  കൊല്ലം ചെമ്പരുവിയിൽ അച്ചൻകോവിലാറ്റിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളുമല ഗിരിജൻകോളനിയിൽ നീലകണ്ഠന്‍റെ  മകൻ നസീറിന്‍റെ മൃതദേഹമാണ് അച്ചൻകോവിലാറ്റിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഏഴുമണിയോടെ അച്ചൻകോവിലാറ്റിലെ അറുതലക്കയത്തിനും മുക്കട മൂഴിക്കുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്.നീന്തൽ അറിയാവുന്ന നസീർ വെള്ളത്തിൽ മുങ്ങി ചാകാൻ ഇടയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

Top