വയനാട്ടില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുരുകന്‍ എന്ന യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെണിച്ചിറ എടലാട്ട് കോളനിയിലാണ് ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.ഇദ്ദേഹത്തിന്റെ തലയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്.

സഹോദരനുമായുള്ള തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.മദ്യലഹരിയിലായ ഇരുവരും
തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മുരുകന് മാരകമായി പരിക്കേറ്റത്. മുരുകന്റെ സഹോദരനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top