വയനാട്: പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു. തിരുനെല്ലി ചെമ്പക്കൊല്ലി ഇഎംഎസ് കാട്ടുനയ്ക്ക കോളനിയിലെ സത്യന്റെ ഭാര്യ പുഷ്പയാണ് ആൺ കുഞ്ഞിന് ജന്മം നൽകിയത്.
രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മനനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകവേയാണ് വാഹനത്തിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. ശേഷം ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.