മധുവിന്റെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു

madhu murder

പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞു. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ ആംബുലന്‍സ് തടഞ്ഞത്.

മുഴുവന്‍ പ്രതികളെയും പിടികൂടിയതിനു ശേഷം മൃതദേഹം വിട്ടുനല്‍കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം കൊണ്ടുവരുന്നതിനിടയിലാണ് നാട്ടുകാര്‍ ആംബുലന്‍സ് തടഞ്ഞത്.

കേസില്‍ ഇതുവരെ 11 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി നാലു പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ഇവര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നാണ് അന്വേഷണ ചുമതലയുള്ള തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത് കുമാര്‍ പറഞ്ഞിരിക്കുന്നത്. കൊലപാതകം കൈയ്യബദ്ധമല്ലെന്നും ആസൂത്രിതം തന്നെയാണെന്നും ഐജി വ്യക്തമാക്കി.

Top